Thursday, January 8, 2009

വോട്ടിംഗ് വിനിയോഗം – മമ്മുട്ടിക്കൊരു വിയോജനക്കുറിപ്പ്

വിഷയ മാന്ദ്യവും പോളിംഗും കുറഞ്ഞ് പോയ മലയാള ബ്ലോഗ്ഗിംഗ് ലോകത്തേക്ക് മമ്മൂട്ടി എന്ന ഇന്ത്യൻ പൌരന്റെ വരവ് പുത്തൻ ഉണർവ്വ് ഉണ്ടാക്കിയിട്ടുണ്ട് എന്ന് തോന്നുന്നു. മറ്റെവിടെയെങ്കിലും കാണാൻ പറ്റില്ലങ്കിലും ആദ്യ പോസ്റ്റിന് തന്നെ 855 കമന്റും 8 ദിവസത്തിനുള്ളിൽ 801 പിന്തുടർച്ചക്കാരും [ഞാനടക്കം] വ്യക്തമാക്കുന്നത് മലയാളം ബ്ലോഗ് വളരെ അക്റ്റീവ് ആണ് എന്ന്തന്നെയാണ്. പക്ഷേ, മമ്മൂട്ടി എന്ന സാധാരണ പൌരന്റെ കാഴ്ചപ്പാടുകൾ വിശദീകരിക്കുന്ന ബ്ലോഗിൽ ആദ്യപോസ്റ്റിന് വന്ന കമന്റുകളിൽ നിന്ന് വളരെ അധികം നിലവാരം പുലർത്തി രണ്ടാമത്തതെന്ന് എനിക്ക് തോന്നുന്നു. ഗ്രേറ്റെന്നും സൂപ്പറെന്നും അടിപൊളിയെന്നും പ്രശംസിച്ച് കമന്റിട്ട് ഫാൻസ് അസോസിയേഷൻ സംഭവ ബഹുലമാക്കിയ ആദ്യ പോസ്റ്റിനേക്കാൾ വളരെ സെലക്റ്റീവായി കാര്യങ്ങളോട് വ്യക്തമായി ചിന്തിച്ച് പ്രതികരിക്കുന്ന ഒരുപാട് കമന്റുകൾ കാണാൻ കഴിഞ്ഞു. ഇത് ആശാവഹമാണ്. ഒരുപക്ഷേ ആവശ്യമില്ലാത്ത കമന്റുകൾ മോഡറേറ്റു ചെയ്ത് ഒഴിവാക്കുന്നുണ്ടാകാം. ആദ്യപോസ്റ്റിന് ആദ്യ ദിവസം തന്നെ 855 കമന്റുകൾ ലഭിച്ചെങ്കിൽ രണ്ടാമത്തെ പോസ്റ്റിന് മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോഴും 108 കമന്റുകളേ ആയിട്ടുള്ളൂ എന്നത് ഇതിലേക്ക് സൂചനകൾ നൽകുന്നു. ഏതായാലും മമ്മുട്ടി തിരക്കിനിടയിൽ ഈ വരുന്ന കമന്റുകളെല്ലാം ഓരോ മണിക്കൂറിലും വായിച്ച് പോസ്റ്റുന്നു എന്നൊന്നും എനിക്ക് വിശ്വാസമില്ല.

എനിക്ക് പറയാനുള്ളത് രണ്ടാമത്തെ അദ്ധ്യേഹത്തിന്റെ പോസ്റ്റും അതിൽ വന്ന കമന്റുകളും ആണ്. മലയാളി വളരെ കാര്യപ്രസക്തമായി ചിന്തിക്കുന്നു പ്രതികരിക്കുന്നു എന്ന് കമന്റുകളിൽ നിന്ന് വ്യക്തമാകുന്നു. എന്റെ അഭിപ്രായത്തിൽ വളരെ ബാലിശമായ ഒരു മന്ദബുദ്ധിയെപ്പോലെയാണ് [ആരാധകർ ക്ഷമിക്കുക്ക, ‘പോലെയാണന്നേ‘ ഞാൻ പറഞ്ഞുള്ളൂ] മമ്മുട്ടി എന്ന സാധാരണക്കാരന്റെ ‘ജനാതിപത്യത്തിന്റെ താക്കോൽ’. അദ്ധ്യേഹത്തിന്റെ ചില വരികൾ താഴെ,

['എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ വോട്ടവകാശം വിനിയോഗിക്കാത്ത ഒരു പൌരന് ജനാധിപത്യത്തില്‍ പങ്കാളിത്തമില്ലാതാവുന്നതുപോലെ തന്നെ രാജ്യകാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ പോലും ധാര്‍മികമായി അവകാശമില്ല. ഒരു പൌരന് രാജ്യം നല്്കുന്ന പരമോന്നതബഹുമതി ആ രാജ്യത്തെ വോട്ടവകാശമാണെന്നു ഞാന്‍ വിശ്വസിക്കുന്നു.']

മേൽ പറഞ്ഞ കാര്യങ്ങൾ ഒരു ഇന്ത്യൻ പൌരനെന്ന നിലയിൽ നിർവ്വഹിക്കണം എന്നാഗ്രഹിക്കുന്ന, ഇന്ത്യൻ ജനാതിപത്യത്തിൽ പങ്കാളിയാവണം എന്നാഗ്രഹിക്കുന്ന ഒരു പ്രവാസിയാണ് ഞാൻ. ഇന്ത്യൻ സാമ്പത്തിക വളർച്ചയുടെ വലിയൊരു പങ്കും നിർവ്വഹിക്കുന്ന പ്രവാസിക്ക് അവരുടെ വോട്ടവകാശം മാത്രം നിഷേധിക്കുന്നതിലെ ഔചിത്യം എന്താണെന്ന് കൂടി മമ്മുട്ടി പറഞ്ഞ് തരണം.

വോട്ടവകാശം ലഭിച്ച 40 ശതമാനം വോട്ട് ചെയ്യാതെ മാറി നിൽക്കുമ്പോൾ വ്യാകുലരാകുന്ന നേതാക്കൾ എന്ത്കൊണ്ട് ഒരു സമൂഹത്തിൽ ഒരുപാട് ചലനങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള രാജ്യബോധമുള്ള പ്രവാസി മാത്രം വോട്ടിംഗിന്റെ കാര്യത്തിൽ പുറത്തിരിക്കണമെന്ന് ശാഠ്യം പിടിക്കുന്നു?

സാമ്പത്തിക പ്രതിസന്ധിയിൽ ഇന്ത്യയെ പിടിച്ച് നിർത്തിയത് ചെറിയ അളവെങ്കിലും ഗൾഫിൽ നിന്നും ഒഴുകുന്ന പ്രവാസികളുടെ പണമാണെന്ന് മനപ്പൂർവ്വം മറക്കാൻ മമ്മുട്ടി ശ്രമിക്കുന്നോ അതോ പ്രവാസിയെ മറന്ന് പോയതോ?


ഒരു പൌരന് രാജ്യം നൽകുന്ന പരമോന്നത ബഹുമതി വോട്ടവകാശമാണേന്ന് വിശ്വസിക്കുന്ന മമ്മുട്ടി ഈ വരികളിലൂടെ വ്യക്തമാക്കുന്നത് പ്രവാസിയെ രാജ്യം അംഗീകരിക്കുന്നില്ല എന്ന് തന്നെയല്ലേ?

വോട്ടവകാശം വിനിയോഗിക്കുക എന്ന ആശയം പ്രചരിപ്പിക്കുകയാണ് മമ്മുട്ടിയുടെ ലക്ഷ്യമെങ്കിൽ വേട്ട് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് പ്രവാസികൾക്കായി ശബ്ദമുയർത്തുക. ഒരു ചാനലും, ഒരുപാട് അണികളും, പറഞ്ഞാൽ കേൾക്കുന്ന നേതാക്കളും കൂടെയുള്ളപ്പോൾ ഒരുപക്ഷേ ഇതിനായി ഒരു നിയമജ്ഞൻ കൂടിയായ താങ്കൾക്ക് എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിയും. ഒരുവേള തന്റെ ബ്ലോഗിലൂടെയെങ്കിലും ഇങ്ങനെ ഒരു ശബ്ദം ഉയർത്താൻ താങ്കൾക്ക് കഴിയും എന്ന് പ്രതീക്ഷിക്കുന്നു.


ഒരു സ്ഥാനാർത്ഥിയെ തിരുമാനിക്കുന്നത് ജനങ്ങളല്ല പാർട്ടിയാണ്. ജനങ്ങൾക്ക് അനഭിമതനായ സ്ഥാ‍നാർത്ഥിയെ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് പറയാൻ നേതാക്കൾക്ക് എന്ത് അധികാരം? ഇവിടെ എങ്ങനെയാണ് ജനാധിപത്യം ഉണ്ടാകുന്നത്? ജനങ്ങൾക്ക് അനഭിമതനായി പരാജയപ്പെട്ട് പാർട്ടി തീരുമാനപ്രകാരം മന്ത്രിമാരായവർ നമ്മുടെ നാട്ടിലില്ലേ? വയലാർ രവിയും, എകെ ആന്റണിയും, പ്രധാനമന്ത്രി മന്മോഹൻ സിംഗും എല്ലാം വിജയിച്ചത് ഏത് ലോക് സഭാ മണ്ണ്ഡലത്തിൽ നിന്നാണ്?

പാർട്ടി സീറ്റ് നിരസിച്ചപ്പോൾ ജനങ്ങളുടെ ഇഷ്ടപ്രകാരം സ്ഥാനാർത്ഥിയാക്കുകയും വിജയിപ്പിക്കുകയും മുഖ്യമന്ത്രിയാക്കുകയും ചെയ്തിട്ടും പാർട്ടിയുടെ ഇടപെടൽ മൂലം ഒന്നും ചെയ്യാൻ കഴിയാതെ മരവിച്ചിരിക്കുന്ന നമ്മുടെ മുഖ്യന്റെ അവസ്ഥയിൽ ഒരു നേതാവിനെ നമുക്കെന്തിന്? പോളിറ്റ് ബ്യൂറോയും ഹൈകമാന്റും സെന്റ്രൽ കമ്മിറ്റിയും അവരുടെ ഇഷ്ടപ്രകാരം തിരഞ്ഞെടുക്കുന്ന സ്ഥാനാർത്ഥികൾക്ക് ജനങ്ങളുമായി എന്ത് അടുപ്പമാണുള്ളത്?

ഇവിടെ ജനാധിപത്യമല്ല, പണാധിപത്യവും പാർട്ടി ആധിപത്യവുമാണ് നടക്കുന്നത്. ജനങ്ങൾ തീരുമാനിക്കുന്ന സ്ഥാനാർത്ഥികളിൽ നിന്ന് കുറ്റമറ്റ ഒരു നേതാവിനെ തിരഞ്ഞെടുക്കുക.

പല മേഖലയിലുള്ള പല സ്ഥാനങ്ങളിലുള്ള ഒരുപാട് വ്യക്തികൾ, നേതാക്കൾ വീക്ഷിക്കുന്ന താങ്കളുടെ ബ്ലോഗിലൂടെ സമൂഹത്തിന് ഉപകാരമുള്ള ശബ്ദങ്ങൾ ഉയരട്ടേ. ആരോ പറഞ്ഞപോലെ എറണാകുളത്തോ, പൊന്നാനിയിലോ, മഞ്ചേരിയിലോ മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടാൽ തന്റെ ബ്ലോഗ് കാണിച്ചെങ്കിലും സമൂഹത്തിന് വേണ്ടി ശബ്ദിച്ചിരുന്നെന്ന് താങ്കൾക്ക് വാദിക്കാം.

22 comments:

 1. ഒരു സ്ഥാനാർത്ഥിയെ തിരുമാനിക്കുന്നത് ജനങ്ങളല്ല പാർട്ടിയാണ്. ജനങ്ങൾക്ക് അനഭിമതനായ സ്ഥാ‍നാർത്ഥിയെ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് പറയാൻ നേതാക്കൾക്ക് എന്ത് അധികാരം? ഇവിടെ എങ്ങനെയാണ് ജനാധിപത്യം ഉണ്ടാകുന്നത്? ജനങ്ങൾക്ക് അനഭിമതനായി പരാജയപ്പെട്ട് പാർട്ടി തീരുമാനപ്രകാരം മന്ത്രിമാരായവർ നമ്മുടെ നാട്ടിലില്ലേ? വയലാർ രവിയും, എകെ ആന്റണിയും, പ്രധാനമന്ത്രി മന്മോഹൻ സിംഗും എല്ലാം വിജയിച്ചത് ഏത് ലോക് സഭാ മണ്ണ്ഡലത്തിൽ നിന്നാണ്?

  ReplyDelete
 2. മമ്മൂട്ടി യുടെ പോസ്റ്റിനു ഒരു വിയോജിപ്പ് എഴുതി ഞാനും അവിടെ കമെന്റിയിരുന്നു..
  പ്രവാസി പ്രശ്നം ഞാന്‍ പറഞ്ഞിരുന്നു...
  നല്ല എഴുത്ത്,,, ആശംസകള്‍ നരികുന്നന്‍ ജീ ....

  ReplyDelete
 3. നന്നായി...അഭിവാദ്യങ്ങള്‍...നരിക്കുന്നന്‍

  ReplyDelete
 4. എനിക്കൊന്നും പറയാനില്ലേ :) രാഷ്ട്രീയം വോട്ട് ചെയ്യാത്തവര്‍ പറയരുത് എന്നാണ് .പിന്നെ കേരളത്തില്‍ ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്നത് വോട്ട് ചെയ്യാന്‍ കഴിയാത്ത പ്രവാസികളുടെ കുടുംബങ്ങള്‍ തന്നെയാണ് .

  ReplyDelete
 5. "ഇവിടെ ജനാധിപത്യമല്ല, പണാധിപത്യവും പാർട്ടി ആധിപത്യവുമാണ് നടക്കുന്നത്. ജനങ്ങൾ തീരുമാനിക്കുന്ന സ്ഥാനാർത്ഥികളിൽ നിന്ന് കുറ്റമറ്റ ഒരു നേതാവിനെ തിരഞ്ഞെടുക്കുക."

  നരിക്കുന്നാ,
  പണാധിപത്യം ഗൌരവത്തോടെ കാണേണ്ട ഒന്നാണ്. പക്ഷെ ജനങ്ങള്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്ന എന്നത് പ്രായോഗികമായി ബുദ്ധിമുട്ടല്ലെ?

  ReplyDelete
 6. ഞാന്‍ നൂറു ശതമാനം യോജിക്കുന്നു. മമ്മൂട്ടിയേപ്പോലെ ഒരാള്‍ ഇതൂ പറയുമ്പോള്‍ എന്തുകൊണ്ടു പ്രവാസികളുടെ കാര്യം ഓര്‍ത്തില്ല.

  ReplyDelete
 7. നരിക്കുനിക്കാരാ.....
  മമ്മൂട്ടിയെന്ന സൂപ്പര്‍സ്റ്റാറിന്റെ
  പേരില്‍ തുടങ്ങിയ ബ്ലോഗില്‍
  (അതില്‍ സ്വയമെഴുതി പോസ്റ്റ്‌ ചെയ്യാന്‍
  അദ്ദേഹം മനസ്സ്‌ കാണിക്കുമെന്ന്‌
  ഞാന്‍ വിശ്വസിക്കുന്നില്ല)
  അദ്ദേഹത്തിന്റെ
  കാഴ്ചപ്പാടുകളുടെ ഭൂമിക
  എത്രമാത്രം ഇടുങ്ങിയതാണെന്ന്‌
  കൂടി വ്യക്തമാക്കുന്നുണ്ട്‌...
  മാനറിസത്തില്‍ മെഗനോമാനിയ
  പിടിപ്പെട്ട വ്യക്തിത്വം പോലെ
  ചിന്തകളിലേക്കും ബാധിച്ച
  തന്‍പ്രമാണിത്തം എന്ന്‌ കണ്ട്‌
  മാറിനിന്ന്‌ വീക്ഷിക്കാനാണ്‌ എനിക്കിഷ്ടം..

  പിന്നെ മലയാളബ്ലോഗര്‍മാര്‍
  വളരെ ശ്രദ്ധാലുക്കളാണെന്ന്‌
  മമ്മൂട്ടിയുടെ ബ്ലോഗിലെ കമന്റുകളുടെ
  എണ്ണം കണ്ട്‌ നിശ്ചയിച്ച താങ്കളുടെ
  അഭിപ്രായത്തോട്‌ എനിക്ക്‌
  തീരെ യോജിപ്പില്ല...
  അത്‌ യാഥാര്‍ത്ഥ്യമാവണമെങ്കില്‍
  ആ ബ്ലോഗിനെ ഇത്രയേറെ
  പഠിച്ച്‌ വിമര്‍ശിച്ച താങ്കളുടെ
  പോസ്റ്റിന്റെ കമന്റ്ബോക്സ്‌
  നിറഞ്ഞുകവിഞ്ഞേനെ....
  താങ്കള്‍ തന്നെ പറഞ്ഞതുപോലെ
  ഏതാനും ചിലതൊഴിച്ച്‌
  ബാക്കിയെല്ലാം കാട്ടിക്കൂട്ടലുകള്‍
  അഥവാ അപദാനം മാത്രമാണ്‌..
  ആത്മാര്‍ത്ഥമായ പ്രതികരണമോ
  വ്യത്യസ്തനാകണമെന്ന ചിന്തയാല്‍
  വൈവിധ്യം കമന്റില്‍പുലര്‍ത്തിയ
  ചിലരുടെ അഭിപ്രായങ്ങളോ അല്ലാതെ...
  മേറ്റ്ല്ലാം സ്തുതിഗീതങ്ങള്‍ മാത്രം....

  വോട്ടിന്റെയും രാഷ്ട്രീയക്കാരുടെയും കാര്യത്തില്‍
  താങ്കളുടെ അതേ അഭിപ്രായം തന്നെയാണ്‌
  എനിക്കും...
  എന്നാല്‍ അതേസമയം മമ്മൂട്ടി പ്രവാസികളെ
  മൊത്തം വിസ്മരിച്ച്‌ അവഗണിച്ചതാണെന്ന
  അഭിപ്രായം എനിക്കില്ല...
  തന്റെ പോസ്റ്റില്‍ അദ്ദേഹം ഒരു ഓഫ്കമന്റ്‌
  പബ്ലിഷ്‌ ചെയ്തുവെന്ന്‌ മാത്രം....
  ചിലപ്പോഴെക്കെ ഔട്ട്‌ സ്പോക്കണ്‍ ആണെന്ന
  പ്രതീതി ജനിപ്പിക്കുമെങ്കിലും...

  ReplyDelete
 8. ശരിയാണ്...താങ്കളുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു....
  വോട്ടവകാശമെന്ന കടമ നിര്‍വ്വഹിക്കാന്‍ തീര്‍ച്ചയായും പ്രവാസികള്‍ക്ക് അവകാശമുണ്ഡ്...

  ReplyDelete
 9. mammootty blog vaayichilla vaayichittu enthengilum parayaam

  ReplyDelete
 10. പാർട്ടി സീറ്റ് നിരസിച്ചപ്പോൾ ജനങ്ങളുടെ ഇഷ്ടപ്രകാരം സ്ഥാനാർത്ഥിയാക്കുകയും വിജയിപ്പിക്കുകയും മുഖ്യമന്ത്രിയാക്കുകയും ചെയ്തിട്ടും പാർട്ടിയുടെ ഇടപെടൽ മൂലം ഒന്നും ചെയ്യാൻ കഴിയാതെ മരവിച്ചിരിക്കുന്ന നമ്മുടെ മുഖ്യന്റെ അവസ്ഥയിൽ ഒരു നേതാവിനെ നമുക്കെന്തിന്

  നമ്മുടെ ജനാധിപത്യം ഇപ്പോൾ ഈ അവസ്ഥയിലാണു.എന്തു ചെയ്യാൻ ?

  ReplyDelete
 11. ബ്ലോഗിലെ കമന്റിന്റെ എണ്ണം കണ്ട് മത്സരത്തിനിറങ്ങിയാൽ?ഹ ഹ..ഹാ നല്ല ചേലായിരിക്കും. ഈ ബ്ലോഗറ്മാരും ഫാൻസും ഒരു മണ്ഡലത്തിൽ നിന്ന് മാത്രം വരുന്നവരല്ല എന്ന് ഓറ്ക്കുന്നത് നന്ന്.
  നമ്മൾ പ്രവാസികൾ!.
  ബ്ലോഗെഴുതുന്നിടത്ത് പൂച്ചക്കെന്ത് കാര്യം?.
  അത് കൊണ്ട് ഞാനൊന്നും പറയുന്നില്ലേ...
  നൂറ് ശതമാനം നരിക്കുന്നൻ അവറ്കളുടെ എഴുത്തിനോട് യോചിച്ചു കൊണ്ട്. ഒഎബി.

  ReplyDelete
 12. ഞാൻ അദ്ദേഹത്തിന്റെ ബ്ലോഗ്ഗ്‌ വായിച്ചിരുന്നു, സത്യത്തിൽ അദ്ദേഹത്തിന്റെ തന്നെയാണോ ആ ബ്ലോഗ്ഗ്‌. നരി ആശംസകൾ

  ReplyDelete
 13. ഞാന്‍ ഈ നാട്ടുകാരനല്ലേ

  ReplyDelete
 14. നല്ല എഴുത്ത്,,, ആശംസകള്‍

  ReplyDelete
 15. അങ്ങനൊരെണ്ണം കണ്ണില്‍ പെട്ടില്ല ഭാഗ്യം

  ReplyDelete
 16. മമ്മൂട്ടിയോട് കളിക്കുന്നത് സൂക്ഷിച്ചു വേണം കേട്ടോ, ഫാന്‍സുകാര്‍ തല്ലി കാലൊടിക്കും

  ReplyDelete
 17. This comment has been removed by the author.

  ReplyDelete
 18. അഭിവാദ്യങ്ങള്‍...നരിക്കുന്നന്‍ കലക്കന്‍ പൊസ്റ്റ്.

  ReplyDelete
 19. നല്ല കലക്കന്‍ പോസ്റ്റ് കിടു

  ReplyDelete
 20. Nannayirikkunnu... Mammuttiyum Oru rashtreeyakkarananu ennu marakkaruthu. Ashamsakal...!!!

  ReplyDelete
 21. best compliments

  please visit
  http://trichurblogclub.blogspot.com/

  ReplyDelete