Monday, April 13, 2009

എന്റെ വോട്ട്

പ്രവാസിയായ എനിക്ക് വോട്ടില്ല.
ഇനി ഉണ്ടായാലും 1570 റിയാൽ മുടക്കി നാട്ടിൽ ചെന്ന് വോട്ട് ചെയ്യാൻ മാത്രം എന്നെ ത്രസിപ്പിക്കുന്ന ഒരു സ്ഥാനാർത്ഥിയും ഇല്ല. പിന്നെ എന്റെ വോട്ടിനെ കുറിച്ച് പറയാൻ എനിക്കെന്തധികാരം എന്ന് ചിന്തിക്കുന്നുണ്ടാകും. ഏപ്രിൽ 16 എന്ന ദിവസത്തിന്റെ ചൂടിലേക്ക് ഇന്ത്യൻ ജനത സ്വയം പാകപ്പെടുത്തുമ്പോൾ 104 കോടിയിലധികം വരുന്ന ജനതയുടെ വിധി നിർണ്ണയിക്കുന്ന ഈ തെരഞ്ഞെടുപ്പിൽ വോട്ടില്ലങ്കിലും എനിക്കും ചിലതൊക്കെ ചെയ്യാനുണ്ട്. വിരലിൽ മഷിപടരാതെ വോട്ട് ചെയ്യാൻ ഞാനും സന്നദ്ധനായിരിക്കുന്നു. എന്റെ ഒരു വാക്കിനായി ഒരു വോട്ട് ബാങ്ക് കാത്തിരിക്കുന്നു. ഹരിത ഭംഗിയുള്ള എന്റെ നാട്ടിൽ വിധി നിർണ്ണയത്തിന് ആർക്ക് ബട്ടൺ അമർത്തണമെന്ന് [ഒരു കന്നിവോട്ട് മാത്രം ചെയ്ത എനിക്ക് വോട്ടിംഗ് യന്ത്രത്തെ പരിചയമില്ല. ബട്ടൺ അമർത്തുക തന്നെയാകും അല്ലേ?] എന്റെ തീരുമാനത്തിന് വിടുന്നു എന്ന വിളി നാട്ടിൽ നിന്ന് വന്നപ്പോൾ ഒരു പ്രവാസിയായതിൽ എനിക്കഭിമാനം തോന്നി. പ്രവാസിക്ക് വോട്ടില്ലങ്കിലെന്താ പ്രവാസിയുടെ വാക്കിലൂടെ മറിയുന്ന വോട്ട്ബാങ്ക് മതിയില്ലേ. പുതിയ മണ്ഡല വിഭജനത്തിലൂടെ പൊന്നാനിയിൽ നിന്നും മലപ്പുറത്തെത്തിയ എന്റെ വോട്ടുകൾ പക്ഷേ ആർക്ക്?

പതിറ്റാണ്ടുകളോളം ഒരു സമൂഹത്തെ പ്രധിനിധീകരിക്കുകയും ഇന്നും ആ സമൂഹത്തിന്റെ എങ്ങുമെത്താത്ത ഉന്നതിക്ക് വേണ്ടി പ്രവർത്തിക്കുന്നു എന്ന് അവകാശപ്പെടുകയും ചെയ്യുന്ന മുസ്ലിം ലീഗിനോ? വർഗ്ഗിയതക്കെതിരെ ആവോളം പ്രസംഗിക്കുന്ന ലീഗിന്റെ ന്യൂനപക്ഷ വർഗ്ഗീയ ശക്തികളായ എൻ.ഡി.എഫുമായുള്ള കൂട്ടുകെട്ടിന് എന്ത് ന്യായീകരണമാണുള്ളത്? ഞാൻ ഉൾപ്പെടുന്ന സമുദായത്തെ ഒന്നടങ്കം സംശയത്തിന്റെ മുൾമുനയിൽ നിർത്തി വർഗ്ഗീയതയുടെ വിഷവിത്തുകൾ മുളച്ചപ്പോഴൊക്കെ എന്റെ മനസ്സിനെ കരയിച്ച വർഗ്ഗീയശക്തികൾക്ക് എന്റെ വോട്ടുകൾ നൽകാൻ മനസ്സാക്തി സമ്മതിക്കുമോ?

മതം മനസ്സിനെ മയക്കുന്ന കറുപ്പാണെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുകയും സ്ഥാനമാനങ്ങൾക്കായി മത സംഘടനകളുടേയും, മത പുരോഹിതരുടേയും വാതിൽ പടികളിൽ കാത്ത് കെട്ടിക്കിടക്കുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റുകാർക്ക് നൽകണോ? ഇന്ത്യൻ ജനസമൂഹത്തിന്റെ അനിവാര്യമായ ആവശ്യങ്ങൾ, കാതലായ പ്രശ്നങ്ങൾ ചർച്ച ചെയ്യാതെ മനപ്പൂർവ്വം മറച്ച് വെച്ച് സാമ്രാജ്യത്വത്തിനെതിരെ പ്രസംഗിക്കുകയും അതിനെതിരെ വോട്ട് ചോദിക്കുകയും അതിന് വേണ്ടി ഐ.സി.എസ് അബ്ദുന്നാസർ മദനിയെന്ന വിഷം തുപ്പുന്ന പ്രാസംഗികനെ കൂട്ടുപിടിച്ച് ഏതറ്റം വരേയും പോകാമെന്ന് തെളിയിക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റുകാർക്ക് എന്റെ വോട്ടുകൾ എങ്ങനെ നൽകും?

ഇന്ത്യയെ ഹിന്ദു രാജ്യമായി സ്വപ്നം കാണുന്ന ബി.ജെ.പിയെ എനിക്ക് വിശ്വസിക്കാമോ? ലോകത്ത് മുസ്ലിം രാജ്യങ്ങളിൽ സമാധാനമായി ജീവിക്കുന്ന മറ്റ് മതസ്ഥരെ പോലെ ഇന്ത്യയിൽ മുസ്ലിംഗൾ അടക്കമുള്ള ന്യൂനപക്ഷ മതവിഭാഗങ്ങളെ സംരക്ഷിച്ച് കൊണ്ട് ഭരിക്കാൻ ബി.ജെ.പിക്കാകുമോ? വരുൺ ഗാന്ധിയെപ്പോലെയുള്ള ഭീകരമുഖങ്ങൾ എങ്ങനെ ന്യൂനപക്ഷ സംരക്ഷണത്തിന്റെ വാക്താക്കളാകും? രണ്ട് മുന്നണിയുടേയും അവസരവാദ നയങ്ങൾക്കെതിരെ അസിഹിഷ്ണുതയോടെയെങ്കിലും എന്റെ വോട്ടുകൾ ഞാൻ ബി.ജെ.പിക്ക് നൽകിയാൽ മലപ്പുറത്തിന്റെ മണ്ണിൽ വിജയിച്ച് കയറാൻ കഴിയുമോ? വെറുതെ പാഴാക്കിക്കളയാനായി ഞാനെന്തിന് എന്റെ വോട്ടുകൾ നശിപ്പിക്കുന്നു?

ഇന്ത്യ ഇന്ന് നേരിടുന്ന പ്രശ്നം തീവ്രവാദവും പട്ടിണിയും ആണെന്ന് ഞാൻ വിശ്വസിക്കുന്നു. പട്ടിണിയെ ഇല്ലായ്മ ചെയ്യാൻ സ്വാതന്ത്രം കിട്ടിയ അന്ന് മുതൽ നമ്മുടെ രാജ്യം ശ്രമിക്കുന്നു. കോടികൾ പുതിയ സംരംഭങ്ങൾക്കായി ഒരു വിലയുമില്ലാതെ വലിച്ചെറിയുമ്പോൾ ആ കോടികൾകൊണ്ട് തങ്ങളുടെ വിശപ്പടങ്ങിയില്ലന്ന വിലാപം നാം കേട്ടില്ലെന്ന് നടിക്കുന്നു. ഈ പട്ടിണി നൂറു ശതമാനം തുടച്ച് മാറ്റാൻ ഏതെങ്കിലും മുന്നണിക്ക് കഴിയുമോ?

തീവ്രവാദത്തിന് മതമില്ലന്ന് ഞാൻ വിശ്വസിക്കുന്നു. മതത്തിന്റെ പേരിൽ തീവ്രവാദികളായവർ വിഢികളുടെ സ്വർഗ്ഗത്തിലാണ്. ഈ തീവ്രവാദികളെ കൂട്ടുപിടിക്കുന്നവരാണ് മൂന്ന് മുന്നണിയും. എൻ.ഡി.എഫ് പേര് മാറ്റിയത് കൊണ്ട് അവരുടെ വിഷമിറങ്ങുമെന്ന് എനിക്ക് വിചാരമില്ല. കേർളത്തിലെ മുസ്ലിം യുവാക്കളെ തീവ്രവാദത്തിന്റെ ചേരിയിലേക്ക് വലിച്ചിഴച്ചതിൽ എൻ.ഡി.എഫിനുള്ള പങ്ക് ആർക്കും വിസ്മരിക്കാൻ കഴിയും എന്ന് തോന്നുന്നില്ല. അബ്ദുന്നാസർ മദനിയെന്ന വ്യക്തിയെ ചുറ്റിപ്പറ്റി വരുന്ന സംശയങ്ങൾ ഒരിക്കലും സന്തോഷകരമല്ല. വർഷങ്ങളോളം കോയമ്പത്തൂർ ജയിലിൽ കഴിഞ്ഞ് നരകയാതന അനുഭവിക്കുമ്പോൾ ഞാനും ആഗ്രഹിച്ചിരുന്നു ആ മനുഷ്യന് നീതികിട്ടിയെങ്കിലെന്ന്. ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോഴും സന്തോഷിച്ചു. പക്ഷേ ഇന്ന് ദിവസേന പുറത്ത് വരുന്ന വാർത്തകൾ വീണ്ടും അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ഏതെങ്കിലും രാഷ്ട്രീയ വിരോധികളുടെ ഇടപെടലുകൾ കൊണ്ട് കെട്ടിച്ചമച്ച കഥകളാണ് പുറത്ത് വരുന്നതെങ്കിൽ എന്ത് കൊണ്ട് ജനങ്ങളുടെ സംശയത്തെ ദ്രുവീകരിക്കാനെങ്കിലും ഒരു അന്വേഷണത്തിന് കേരള സർക്കാൻ മുതിരുന്നില്ല [ഒരു ഭരണകൂടം തന്നെ പോക്കറ്റിൽ കിടക്കുമ്പോൾ അതിന് ബുദ്ധിമുട്ട് ഉണ്ടാവില്ല]. സംശയങ്ങൾ തീർക്കേണ്ടത് തന്നെയാണ്. അതിന്റെ പെരിൽ മാധ്യമങ്ങളെ തെണ്ടികളെന്ന് വിളിച്ചാൽ ഒരു വിളികൊണ്ട് അത് തിരിച്ചെടുക്കാൻ കഴിയില്ല. ഈ തെണ്ടികളായ മാധ്യമങ്ങൾ തന്നെയാണ് ഇവരുടെയൊക്കെ വിഴുപ്പുകൾ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതെന്ന് ഓർക്കണമായിരുന്നു.

പിന്നെയാർക്ക്? വാഗ്ദാനങ്ങളുടെ പെരുമഴയായി പൊയ്തിറങ്ങുന്ന പ്രകടന പത്രികകൾ തങ്ങളുടെ കാലാവധി തീരുന്നതിന് മുമ്പ് ജയിച്ച് കയറിയ ഏതെങ്കിലും ഒരു പാർട്ടിയുള്ളതായി എന്റെ വളരെ ചെറിയ അറിവിലില്ല. ഇനി ഇപ്പോൾ ഇറക്കിയിട്ടുള്ള പത്രികകൾ നൂറുശതമാനം ആത്മാർത്ഥതയോടെ മുഴുവനായും പാലിക്കുമെന്ന് ഏതൊരു പാർട്ടിയിലും മുൻ പരിചയം വെച്ച് എനിക്ക് വിശ്വാസവും ഇല്ല.

വോട്ടില്ലാത്ത എന്നെ പ്രതിസന്ധിയിലാക്കാൻ വേണ്ടി എന്തിനാണ് എന്റെ വോട്ടുബങ്കുകൾ എന്നെ ഈ ചീഞ്ഞളിഞ്ഞ തിരഞ്ഞെടുപ്പിന്റെ കോലാഹലത്തിലേക്ക് വിളിച്ചുണർത്തിയത്? ഒരു പക്ഷേ, അവരും ആശയക്കുഴപ്പത്തിലാകും ആർക്ക് ചെയ്യണമെന്നറിയാതെ…

32 comments:

  1. പ്രവാസിക്ക് വോട്ടില്ലങ്കിലെന്താ പ്രവാസിയുടെ വാക്കിലൂടെ മറിയുന്ന വോട്ട്ബാങ്ക് മതിയില്ലേ. പുതിയ മണ്ഡല വിഭജനത്തിലൂടെ പൊന്നാനിയിൽ നിന്നും മലപ്പുറത്തെത്തിയ എന്റെ വോട്ടുകൾ പക്ഷേ ആർക്ക്?

    ReplyDelete
  2. ഈ ഉത്സവമഹാമഹത്തില്‍ താങ്കളും പങ്കെടുക്കൂ...പ്ലീസ്....

    ReplyDelete
  3. പ്രചരണം ഗള്‍ഫിലുമുണ്ടല്ലോ, ആരും വന്നില്ലെ കാണാന്‍?
    :)

    ReplyDelete
  4. ഈ പറഞ്ഞതും ഇതിലപ്പുറവും കണ്‍ഫ്യൂഷനിലാ, വോട്ടുള്ള ഞങ്ങളൊക്കെ.

    ReplyDelete
  5. 'തൂണുകളുടെ കാവില്‍ ഉല്‍സവമാണ്...!'

    കഥയില്ലായ്മയുടെ അരങ്ങില്‍
    മുഖംമൂടികള്‍ ആടുന്ന
    നാടകത്തിലെ അവസാന അങ്കത്തില്‍
    നനഞ്ഞ പടക്കങ്ങള്‍ പൊട്ടുന്നത്
    കാണാന്‍ നിങ്ങളും പോരുന്നോ?

    :)
    കോരന്‍, കഞ്ഞി, കുമ്പിള്‍... !!

    ReplyDelete
  6. കോരന്‍, കഞ്ഞി, കുമ്പിള്‍...

    ReplyDelete
  7. ബൂത്തില്‍ ചെന്ന് “എനിക്ക് വോട്ട് ചെയ്യണ്ട, ഞാന്‍ പ്രതിഷേധിക്കുന്നു“ എന്ന് പറഞ്ഞ് വോട്ട് ചെയ്യാതെ നമ്മുടെ പ്രസന്‍സ് മാര്‍ക്ക് ചെയ്ത് പോരുന്ന ഒരു ചടങ്ങുണ്ടെന്ന് കേള്‍ക്കുന്നു. നമ്മുടെ വോട്ട് പിന്നെ ആര്‍ക്കും കള്ളവോട്ട് ചെയ്യാന്‍ പറ്റില്ല. ഇങ്ങനൊന്ന് ഉണ്ടെങ്കില്‍ അത് ചെയ്യാനാണ് ഇനിയുള്ള കാലമൊക്കെ എന്റെ ഉദ്ദേശം.

    പിന്നെ, വോട്ട് ചെയ്താലും ഇല്ലെങ്കിലും നമുക്കൊരാവശ്യം വരുമ്പോള്‍ ഈപ്പറഞ്ഞ എല്ലാ രാഷ്ട്രീയ കക്ഷികളേയും നമുക്ക് ഉപയോഗിക്കാന്‍ സാധിക്കും. അവര്‍ നമ്മുടെ പുറകെ വരും. നമ്മള്‍ അവരുടെ പുറകേ നടക്കേണ്ട ആവശ്യമില്ല. അങ്ങനൊക്കെയേ ജനനന്മയെന്നത് ലവലേശം തൊട്ടുതീണ്ടാത്ത ഈ രാഷ്ട്രീയപ്പരിഷകളോട് പകരം വീട്ടാന്‍ നമുക്കാവൂ.

    ReplyDelete
  8. താങ്കളുടെ ഈ ആശയക്കുഴപ്പം വലിയൊരു സമൂഹത്തിനും സ്വന്തമാണ്. ചിലപ്പോഴെങ്കിലും വോട്ടു ചെയ്യാതിരിക്കുന്നതും ഒരു തിരഞ്ഞടുപ്പാണ്. അതു പക്ഷെ നിരക്ഷരന്‍ പറഞ്ഞ പോലെ പ്രകടമായ പ്രതിഷേധമായിരിക്കണം. നിരാശ വേണ്ട. പുതിയ തലമുറ, പുതിയ നേതൃത്വം, പൃത്യയശാസ്ത്രത്തിന്റെ പുനര്‍‌ജ്ജനികള്‍ എല്ലാം വന്നേ തീരൂ.

    ReplyDelete
  9. നരിക്കുന്നൻ,

    മഅദനി (മദനിയല്ല) രൂപീകരിച്ചിരുന്നത് ഐ.സി.എസ്. അല്ല ...ഐ.എസ്.എസ്.
    അതിന്റെ ഇപ്പോഴത്തെ രൂപമാണ് എൻ.ഡി.എഫ്.


    മതേതര ജനാധിപത്യ ശക്തി അധികാരത്തിൽ വരട്ടെ. സാമ്രാജ്യത്വത്തിന്റെ കാവലാളുകൾക്കും കുഴലൂത്തുകാർക്കും വിലപ്പെട്ട വോട്ട് നൽകാതിരിക്കാം

    ReplyDelete
  10. ശിവ:
    ഇല്ല സുഹൃത്തേ. പക്ഷേ ഒരുവാട്ട് ബാങ്കിനെ ഞാനവിടെ സജ്ജമാക്കിയിരിക്കുന്നു. വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

    അനിൽ സാർ:
    ഇവിടെ പ്രചാരണം പൊടിപൊടിക്കുന്നുണ്ട്. പക്ഷേ മനസ്സിൽ കൊള്ളുന്നത് മലിനമായ പ്രചാരണ തന്ത്രങ്ങളാണ്. യഥാർത്ഥ പാർട്ടി നയങ്ങൾ അന്യമായ രാഷ്ട്രീയ പേക്കോലങ്ങൾ മാത്രാമാണിന്ന് നമ്മുടെ പാർട്ടികളെന്ന് തിരിച്ചറിവിൽ എന്റെ വോട്ട് ബാങ്കുകൾ എന്റെ വിളിക്കായി കാത്തിരിക്കുന്നു. വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

    എഴുത്തുകാരി:
    വോട്ടില്ലാത്ത എന്റെ കൺഫ്യൂഷൻ ഇങ്ങനെയാണെങ്കിൽ വോട്ടുള്ള നിങ്ങളുടെ കൺഫ്യൂഷൻ എങ്ങനെയായിരിക്കുമെന്ന് ഊഹിക്കാം. വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

    പകൽക്കിനാവൻ:
    കോരന് കഞ്ഞി സ്വർണ്ണത്തളികയിൽ കിട്ടണമെന്ന സ്വപ്നം എനിക്കില്ലങ്കിലും പ്രതീക്ഷകൾ നഷ്ടപ്പെട്ടിരിക്കുന്നു. ശാന്തിയും സമാധാനവും സ്നേഹവും സമത്വവും നിറഞ്ഞ ഒരു ഇന്ത്യയെ പടുത്തുയർത്തുന്ന ഒരു കാലം അതി വിദൂരമെന്ന് ഇപ്പോൾ എന്റെ മനസ്സ് മന്ത്രിക്കുന്നു. വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

    കാപ്പിലാൻ:
    ഈ അവസ്ഥ മാറുമോ? മാറാനായി ഏത് പാർട്ടിക്ക് കൊടുക്കണം വോട്ട്? വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

    നിരക്ഷരൻ:
    ഇങ്ങനെ ഒരു ചടങ്ങ് ഉണ്ടെങ്കിൽ അതായിരിക്കും നല്ലത്. നമ്മുടെ സുഖ സൌകര്യങ്ങൾക്ക് അതീതമായി സുഖമെന്തെന്നറിയാത്ത അടിസ്ഥാന സൌകര്യങ്ങൾപോലും ഇല്ലാത്ത കോടിക്കണക്കിന് വരുന്ന ജനവിഭാഗത്തിന്റെ ഉന്നതി ലക്ഷ്യമിടുന്ന ഏത് പാർട്ടിയാണ് നമുക്കുള്ളത്? വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

    ബിനോയ്:
    പുതിയ തലമുറ, പുതിയ നേതൃത്വം, പൃത്യയശാസ്ത്രത്തിന്റെ പുനര്‍‌ജ്ജനികള്‍ എല്ലാം വന്നേ തീരൂ. അതെ പ്രതീക്ഷകൾ മുളക്കുന്നു. വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

    ബഷീർ സാബ്:
    പണ്ട് അബ്ദുൾ നാസർ മദനിയുടെ പേരിനോട് കൂടെ ഐ.സി.എസ് എന്ന് കൂട്ടിപ്പറഞ്ഞിരുന്നു എന്നാണ് എന്റെ ഓർമ്മ. അത് വെച്ചാണ് അങ്ങനെ എഴുതിയത്. മതേതര ജനാതിപത്യ മുന്നണി എന്നൊന്ന് ആർക്ക് അവകാശപ്പെടാൻ കഴിയും? വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

    ReplyDelete
  11. വേറെ സാധ്യതകള്‍ ഇല്ലെങ്കില്‍ നിഷേധ വോട്ട് ചെയ്യാനുള്ള ഒരു സംവിധാനം വേണ്ടതായിരുന്നു.

    ReplyDelete
  12. ഒരു പക്ഷേ, അവരും ആശയക്കുഴപ്പത്തിലാകും ആർക്ക് ചെയ്യണമെന്നറിയാതെ…


    എല്ലാവരും........

    ReplyDelete
  13. നമ്മുടെ വോട്ടു ആര്‍ക്കും വേണ്ടാ തിരോന്തരത്തു നില്‍ക്കുന്ന തരൂരും പറയുന്നത് ഇത് തന്നെ വോട്ടില്ല എന്നെങ്കിലും വോട്ടുണ്ടാകുമോ ആര്‍ക്കുമറിയില്ല

    ReplyDelete
  14. എനിക്ക് തോന്നാറുള്ള ഒരുപാട് കാര്യങ്ങള്‍ ഈ പോസ്റ്റിലുണ്ട്..നിരക്ഷരന്‍ ചേട്ടന്‍ പറഞ്ഞ 'ഹാജര്‍ വയ്പ്പ്' പരിപാടി ഉള്ളതാണോ?

    ReplyDelete
  15. അരാഷ്ട്രീയ വാദത്തിലേക്ക് ജനങ്ങള്‍ പോയ്ക്കൊണ്ടിരിക്കുന്നതിനു കാരണം തന്നെ രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വാസം നഷ്ടപ്പെട്ടത്‌ കൊണ്ടാണ്..
    ഇനിയുള്ള ഭാവി...എന്തായിരിക്കുമെന്ന് ഭാവന പോലുമില്ല..
    രാഷ്ട്രീയം എന്നത് ചങ്കിലെ ചോര പോലെ തീക്ഷണമായ ആശയങ്ങളായി കൊണ്ട് നടന്ന യുവത ഇന്നെവിടെ..?
    സാവധാനം മരിക്കുകയാണ് മനുഷ്യത്വം..അതിനൊപ്പം സങ്കുചിതമായ കക്ഷി രാഷ്ട്രീയങ്ങള്‍ വളര്‍ന്നു കൊണ്ടേ ഇരിക്കുന്നു ...

    ReplyDelete
  16. Ganbheeram... Rashtreeyam ishttamallathathinal mattoru abhiprayam vendallo...!! Ashamsakal..!!!

    ReplyDelete
  17. എങ്ങുമെത്താന്‍ പറ്റീല അല്ലെ?

    ReplyDelete
  18. ഒരു തീപ്പൊരി പ്രസംഗത്തിന്റെ ശൈലി പടര്‍നിടുണ്ടോ എന്ന് സംശയം.എന്തായാലും ഞാനും യോജിക്കുന്നു താങ്കളോട് . ജനനന്മയ്ക്ക് ഉപകരിക്കുന്ന രീതിയില്‍ നമ്മുടെ ജനാധിപത്യം ഉടച്ചു വാര്‍ക്കപെടുന്ന അന്ന് ചെയ്യാം എന്റെ ആദ്യ വോട്ട് എന്ന് കരുതുന്നു. പോസ്റ്റിനു അഭിനന്ദനങള്‍

    ReplyDelete
  19. കുരീപ്പുഴ ശ്രീകുമാറിന്റെ പഴയഒരുകവിത"ബുള്ളറ്റിന്‍"ഓര്‍ക്കുന്നുണ്ടോ.?
    അതുതേടിപിടിച്ചൊന്നു പോസ്റ്റണം ​.വൈകള്‍ ക്രിത്യമായികിട്ടുന്നില്ല.
    തുടക്കം ..ഗോതമ്പിന്റെ നിറവും ,കാബേജിന്റെ മുഖവുമുള്ളദമയന്തി,
    വരണമാല്യവുമായി പോളിങ് ബൂത്തില്‍ചെന്നപ്പോള്‍,
    അന്‍ചു നളന്മാര്‍,ഒരുപോലുള്ളവരെ തിരിച്ചറിയാതെ
    കണ്‍ഫ്യൂഷനായി ദമയന്തി തിരിച്ചുകയറി.
    നര്‍മദയുടെ താഴവാരത്തിലെ ആദിവാസി വോട്ടുമടക്കി പെട്ടിയിലിട്ടപ്പോ,
    തേളുകുത്തി, പെട്ടിയില്‍പൊട്ടിച്ചിരി കേട്ടതായി, ക്യൂനിന്നവര്‍ പറഞ്ഞു.
    ഓര്‍മയില്ല,ഏതായാലും സ്ഥിരമായിതോല്ക്കുന്ന ജനസമൂഹം
    വോട്ടിടാന്‍ സന്നധമാകുന്നടത്തോളം ​ജയിച്ചവര്‍തന്നേ ജയിക്കും .
    മധ്യവര്‍ഗ്ഗചിണുങ്ങലുകള്‍,,അതങ്ങനെ നടക്കുമായിരിക്കും .

    ReplyDelete
  20. സത്യം ചീഞ്ഞളിഞ്ഞ ഈ പ്രഹസനങ്ങള്‍, സത്യ്ം സത്യം സത്യം

    ReplyDelete
  21. njangal naattilullappozhaayirunnu vottetuppu..listil makante perilla .enikkum makante bhaaryakkum vottundaayirunnu...pkshe cheyyaan poyilla.athra thaalpparyam thonniyilla.aarkku votucheythittum valiya gunamonnumilla.athukondu vendennu vechhu..

    ReplyDelete
  22. സ്ഥാനാർഥികൾക്കും,പാർട്ടികൾക്കും നമ്മുടെ വോട്ട് ബാങ്ക് ആവശ്യമില്ല .പണബാങ്ക് മാത്രം മതി.

    ReplyDelete
  23. എന്തൊക്കെ പറഞ്ഞാലും വോട്ട് ഒരു അവകാശമല്ലേ മാഷെ.......?!!!!!!!!!!

    ReplyDelete
  24. njaan eppo enthaa parayaa,....

    ReplyDelete
  25. ഇവരെ ആരേം വേണ്ട എന്നൊരു കോളം കൂടി വേണം ബാലെറ്റ്‌ പേപ്പര്‍ / മഷീനില്‍
    എങ്കില്‍ എല്ലാരും വരും , ഞാനും പോകും . താങ്കളും വരും മോര്‍ ദാന്‍ 2000 റിയാല്‍ മുടക്കി .വോട്ട് ചെയ്യാന്‍ ....
    പിന്നെ ഒരു പ്രാവശ്യം ജനങ്ങള്‍ വേണ്ട എന്ന് പറഞ്ഞവര്‍ പിന്നെ മത്സരിക്കതിരിക്കാനുള്ള നിയമം വേണം ...
    അല്ലെങ്കില്‍ ഇവരെ ആരേം താല്പര്യമില്ല ,/ പ്രസി ഡാന്റ് ഭരണം മതി ( എന്നെ തല്ലല്ലേ ) എന്നൊരു ഓപ്ഷന്‍ വേണം ....

    ReplyDelete
  26. ഇവരെ ആരേം വേണ്ട എന്നൊരു കോളം കൂടി വേണം ബാലെറ്റ്‌ പേപ്പര്‍ / മഷീനില്‍
    എങ്കില്‍ എല്ലാരും വരും , ഞാനും പോകും . താങ്കളും വരും മോര്‍ ദാന്‍ 2000 റിയാല്‍ മുടക്കി .വോട്ട് ചെയ്യാന്‍ ....
    പിന്നെ ഒരു പ്രാവശ്യം ജനങ്ങള്‍ വേണ്ട എന്ന് പറഞ്ഞവര്‍ പിന്നെ മത്സരിക്കതിരിക്കാനുള്ള നിയമം വേണം ...
    അല്ലെങ്കില്‍ ഇവരെ ആരേം താല്പര്യമില്ല ,/ പ്രസി ഡാന്റ് ഭരണം മതി ( എന്നെ തല്ലല്ലേ ) എന്നൊരു ഓപ്ഷന്‍ വേണം ....

    ReplyDelete
  27. ചില മുന്‍കാല ഇലക്ഷന്‍ സ്മരണകള്‍ ( ഇതെന്റൊരു പോസ്റ്റിലുള്ള താ )
    ഇതിനു മുമ്പിലത്തെ ലോകസഭ ഇലക്ഷന്‍ റിസള്‍ട്ട്‌ വന്ന ദിവസം അന്ന് LDF കേരളം മൊത്തം തൂത്ത് വാരിയ സമയം ...
    സെയിം പാര്‍ട്ടീടെ ഒരു അഭ്യുദയ കാംഷി ആഹ്ലാദ പ്രകടനത്തിന് ചെലവു ചോദിച്ചോണ്ട് വന്നു ...
    അത്യാവശ്യം "ആഹ്ലാദം" ഒക്കെ appoththanne പുള്ളീടെ ullilond ..
    namukk pithavinte ആഹ്ലാദ prakadanangalude nalla balyakala സ്മരണകള്‍ unde ...
    athond ingane varunnavarod parama bahumanamanu ..
    njan paranju " chetta njan റിസള്‍ട്ട്‌ arinju aakeppade vishamich irikkuva , pinnengineya njan aahladaprakadanathinu kash tharunnath ? "
    pulli വന്ന vazhiye poyi ...

    ReplyDelete
  28. വോട്ടില്ലാത്ത എന്നെ പ്രതിസന്ധിയിലാക്കാൻ വേണ്ടി എന്തിനാണ് എന്റെ വോട്ടുബങ്കുകൾ എന്നെ ഈ ചീഞ്ഞളിഞ്ഞ തിരഞ്ഞെടുപ്പിന്റെ കോലാഹലത്തിലേക്ക് വിളിച്ചുണർത്തിയത്? ഒരു പക്ഷേ, അവരും ആശയക്കുഴപ്പത്തിലാകും ആർക്ക് ചെയ്യണമെന്നറിയാതെ…

    അര്‍ഥവത്തായ ചിന്തകള്‍...
    (ഇതെങ്ങനെ അപൂര്‍ണമാവും)

    ReplyDelete
  29. ഇയാളിതെവിടെ? ബ്ലോഗിങ്ങ് നിര്‍ത്തിയോ മാഷെ?

    ReplyDelete
  30. "ellam" nammude naadintte nallathinaavatte.........

    aashamsakal

    ReplyDelete
  31. nammude avakasham namukku viniyogikkaam..... aashamsakal........

    ReplyDelete